മഴ കനക്കാന്‍ സാധ്യത;മലങ്കര ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കം

തിരുവനന്തപുരം:മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ മലങ്കര ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ നാളെ വീണ്ടും തുറക്കം. രാവിലെ 10 മണിക്ക് 40 സെ.മി. കൂടിയാണ് ഉയര്‍ത്തുന്നത്.

നിലവില്‍ 20 സെ.മി. വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ 23.73 കുമെക്‌സ് അധികജലം പുറത്തേക്ക് ഒഴുകും. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വീണ്ടും ഷട്ടര്‍ തുറക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ പുഴകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

കനത്ത മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങി ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 1ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജൂണ്‍ 2ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ജൂണ്‍ 3ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Top