അമേരിക്കന്‍ ഭരണ പ്രതിസന്ധി: ബില്ലുകള്‍ സെനറ്റില്‍ പരാജയപ്പെട്ടു

വാഷിങ്ടണ്‍ : അമേരിക്കയിലെ ഭരണപ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ട് വെച്ച രണ്ട് ബില്ലുകളും സെനറ്റില്‍ പരാജയപ്പെട്ടു. 60 പേരുടെ പിന്തുണയായിരുന്നു നേടേണ്ടിയിരുന്നത്.മെക്‌സിക്കന്‍ മതില്‍ നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചാല്‍ കുടിയേറ്റക്കാരുടെ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന ബില്ലിനെ 50 പേരാണ് അനുകൂലിച്ചത്.

ഭരണപ്രതിസന്ധി പരിഹരിക്കുക,മെകിസ്‌ക്കന്‍ മതില്‍ സംബന്ധിച്ച ചര്‍ച്ച തുടങ്ങിയ വിഷങ്ങള്‍ മുന്നോട്ട് വെച്ച ബില്ലിനെ 52 ഡെമോക്രാറ്റുകളാണ് പിന്തുണച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ആറ് അംഗങ്ങളുടെയും പിന്തുണ ലഭിച്ചു.

അതേസമയം യുഎസില്‍ ഭരണപ്രതിസന്ധി തുടരുകയാണ്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കാത്തതാണ് ഭരണപ്രതിസന്ധി തുടരുന്നതിന് കാരണം. മതില്‍ നിര്‍മിക്കാന്‍ 570 കോടി ഡോളര്‍ അനുവദിക്കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ട്രംപ് വ്യക്തമാക്കി. ട്രഷറി സ്തംഭനത്തെ തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ താറുമാറായ അവസ്ഥയാണ്.

Top