ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവിക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവിക്ക് വെള്ളി. 48 കിലോഗ്രാം ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരം മൈക്കല വൈറ്റ്ബൂയിനോടാണ് ഏറ്റുമുട്ടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല ദേവിയുടെ രണ്ടാമത്തെ വെള്ളിനേട്ടമാണിത്. 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ താരമാണ് സുശീല ദേവി. 2015ലെ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട്.

Top