ഷുഹൈബ് വധം ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

shuhaib

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍, പി.ജയരാജന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. സിപിഎം ഉന്നതനേതാക്കള്‍ കൊലപാതകത്തിനായി ഗൂഢാലോചന നടത്തി. കേരള പൊലീസിന് നിഷ്പക്ഷമായ അന്വേഷണം സാധ്യമാകില്ലെന്നും ഹര്‍ജിയിലുണ്ട്.

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ന് 1.45ന് ഹര്‍ജി പരിഗണിക്കും.

Top