ഷുഹൈബ് വധക്കേസ്; വിരാജ് പേട്ടയില്‍ നിന്ന് അഞ്ച് പേര്‍ കൂടി പിടിയിലായി

shuhaib

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തില്‍ അഞ്ച് പേര്‍ കൂടി പിടിയിലായി. കര്‍ണാടകയിലെ വിരാജ് പേട്ടയില്‍ നിന്നാണ് ഇവരെ മട്ടന്നൂര്‍ പൊലീസ് പിടികൂടിയത്. കൊലയാളി സംഘത്തില്‍പ്പെട്ടവരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി(26), റിജിന്‍ രാജ്(28) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ കൊലപാതകത്തിന്റെ ദൃക്‌സാക്ഷികള്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.

ഫെബ്രുവരി 12 രാത്രിയാണ് എടയന്നൂരില്‍ വെച്ച് ഷുഹൈബിനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. എടയന്നൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.

Top