ഷുഹൈബ് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

arrest

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് സെക്രട്ടറി ഷുഹൈബിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ കീഴടങ്ങിയ രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് മാലൂര്‍ പൊലീസില്‍ കീഴടങ്ങിയത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊന്ന കേസിലെ പ്രതികളായ ഇവരാണ് മുഖ്യപ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.

കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.

Top