ഷുഹൈബ് വധക്കേസ്; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ചുപേര്‍

shuhaibb

കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിജിനും ആകാശും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ്. കൊല നടത്തിയത് അഞ്ചു പേരടങ്ങിയ സംഘമാണെന്നും മറ്റുള്ള പ്രതികള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.

ആകാശും റിജിനും അടക്കമുള്ള നാല് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസ് തിരിച്ചറിഞ്ഞെന്നാണ് സൂചന.

സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയത്. ഇതില്‍ ആകാശ് തില്ലങ്കേരി ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീത് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ്.

Top