ഷുഹൈബ് വധക്കേസ് ; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

shuhaib

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ എവി ജോണ്‍ ആണ് മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ 386 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഐഎം പ്രവര്‍ത്തകരായ 11 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കൊലപാതകത്തിന് കാരണം സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷമാണെന്ന് കുറ്റപത്രത്തില്‍ പൊലീസ് വിശദീകരിക്കുന്നു. ഗൂഢാലോചനക്കേസില്‍ വിശദമായ അന്വേഷണം തുടരുന്നതായും പിന്നീട് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സിപിഎമ്മിന്റെ സമര്‍ദ്ദത്തെത്തുടര്‍ന്ന് കൃത്യമായ അന്വേഷണം നടത്താതെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചിരുന്നു.

Top