ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

assembly

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. നിയമസഭ പ്രക്ഷുബ്ധമായതോടെ ചോദ്യോത്തര വേള മുടങ്ങി. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും, സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു.

തുടര്‍ന്ന് ബാനറും പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍ എത്തിയായിരുന്നു ബഹളം. സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കില്ലെന്നും, പ്രതിപക്ഷം മര്യാദ കാട്ടണമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ബഹളം നടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് നിശബ്ദനായിരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസവും സഭ ആരംഭിച്ച് 10 മിനിറ്റിനകം ബഹളം കാരണം നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ലെന്നും പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സഭയില്‍ വ്യക്തമാക്കിയിരുന്നു.

Top