ഏകദിന ലോകകപ്പിലെ രോഹിത് ശർമ്മയുടെ പ്രകടനം ​ഗിൽക്രിസ്റ്റ്-ഹെയ്ഡൻ ഓർമിപ്പിക്കുന്നതായി ഷുഹൈബ് മാലിക്

ഇസ്ലാമബാദ്: ഏകദിന ലോകകപ്പിലെ രോഹിത് ശർമ്മയുടെ പ്രകടനം ​ഗിൽക്രിസ്റ്റ്-ഹെയ്ഡൻ സഖ്യത്തെ ഓർമിപ്പിക്കുന്നതായി പാകിസ്താൻ മുൻ താരം ഷുഹൈബ് മാലിക്. ‘എ സ്പോർട്സ്’ എന്ന യൂട്യുബ് ചാനലിനോടാണ് മാലികിന്റെ പ്രതികരണം. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെയ്ഡനും ​ഗിൽക്രിസ്റ്റും മികച്ച തുടക്കം നൽകുമായിരുന്നു. അതിന് ശേഷം റിക്കി പോണ്ടിങ് വന്ന് അനായാസം സ്കോർ ചെയ്യുമെന്നും മാലിക് ചൂണ്ടിക്കാട്ടി.

ഏകദിന ലോകകപ്പിൽ ആദ്യ മത്സരത്തിൽ മാത്രമാണ് രോഹിത് നിരാശപ്പെടുത്തിയത്. ഓസ്ട്രേലിയയ്ക്കെതിരെ രോഹിതിന് റൺസെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ അഫ്​ഗാനിസ്ഥാനെതിരെ തകർപ്പൻ സെ‍ഞ്ചുറി നേടി. 131 റൺസാണ് രോഹിത് അഫ്​ഗാനെതിരെ നേടിയത്. പാകിസ്താനെതിരെ 86 ഉം ബംഗ്ലാദേശിനെതിരെ 48 റൺസും രോഹിത് അടിച്ചെടുത്തു.

ലോകകപ്പിൽ ഏഴ് സെഞ്ചുറി നേടിയ താരമാണ് മാലിക്. രോഹിത് നേടുന്ന സിക്സുകൾ മനോഹരമാണ്. ആദ്യ ഓവറുകളിൽ തകർത്ത് അടിച്ച ശേഷം പിന്നീട് രോഹിത് തന്റെ ട്രാക്ക് മാറ്റുന്നു. രോഹിതിന്റെ മികവിന് കാരണം സാഹ​ചര്യങ്ങൾക്ക് അനുസരിച്ചുള്ള പ്രകടനമാണെന്നും മാലിക് വ്യക്തമാക്കി.

Top