ഐസിസി റാങ്കിംഗ്: കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി ശുഭ്മാന്‍ ഗില്‍

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. ഏറ്റവും പുതിയ ബാറ്റിംഗ് റാങ്കിംഗിൽ നാലാം സ്ഥാനത്താണ് ശുഭ്മാൻ ഗിൽ. തൊട്ട് മുൻ റാങ്കിംഗിൽ അഞ്ചാമതായിരുന്നു ഗിൽ. ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യ പത്തിൽ സ്ഥാനം നിലനിർത്തിയപ്പോൾ വിരാട് കോലി റാങ്കിംഗിൽ രോഹിത്തിനെ മറികടന്നു. പുതിയ റാങ്കിംഗിൽ രോഹിത് എട്ടാമത് തുടരുമ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കോലി ആറാമതാണ്.

ദക്ഷിണാഫ്രിക്കയുടെ റാസി വാൻഡർ ദസ്സൻ രണ്ടാമതും പാക്കിസ്ഥാൻറെ ഇമാമുൾ ഹഖ് മൂന്നാമതുമുള്ള റാങ്കിംഗിൽ ഡേവിഡ് വാർണറാണ് അഞ്ചാം സ്ഥാനത്ത്. പാക്കിസ്ഥാൻ നായകൻ ബാബർ അസം ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ മുഹമ്മദ് സിറാജ് മൂന്നാം സ്ഥാനത്താണ്. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബൗളറും സിറാജാണ്. ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡ് ഒന്നാമതും ന്യൂസിലൻഡ‍ിൻറെ ട്രെൻറ് ബോൾട്ട് രണ്ടാമതുമാണ്.

Top