കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനാര്‍ഥികള്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഇന്ത്യന്‍ വംശജന്‍

shubham

വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഒരു ഇന്ത്യന്‍ വംശജന്‍. ശുഭം ഗോയല്‍ എന്ന 22കാരനാണ് കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നവരിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ശുഭത്തിന്റെ കുടുംബവേരുകള്‍ ഉത്തര്‍പ്രദേശിലാണെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം കാലിഫോര്‍ണിയയിലാണ്.

കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വിര്‍ച്വല്‍ റിയാലിറ്റി കമ്പനിയില്‍ മാനേജരായാണ് ശുഭം ജോലി ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ശുഭം പൊതുജനങ്ങളുമായി സംവദിക്കുന്നത്. ആകെ 27 സ്ഥാനാര്‍ഥികളാണ് ഗവര്‍ണര്‍ പദത്തിലേക്ക് മത്സരിക്കുന്നത്. രാഷ്ട്രീയ വ്യവസ്ഥിതിയില്‍ സുതാര്യത വേണമെന്നാണ് ശുഭം പ്രചാരണത്തില്‍ ആവശ്യപ്പെടുന്നത്.

ലഖ്‌നൗ സ്വദേശിയായ വിപുല്‍ ഗോയലിന്റെ മകനാണ് ശുഭം. സോഫ്റ്റ്‌വെയര്‍ കമ്പനിയുടമയാണ് വിപുല്‍. മീററ്റ് സ്വദേശിനിയാണ് ശുഭത്തിന്റെ അമ്മ.

Top