50 കോടി നേടി ആയുഷ്മാന്റെ ‘ശുഭ് മംഗല്‍ സ്യാദ സാവ്ധാന്‍’; പ്രദര്‍ശനം തുടരുന്നു

ഹിതേഷ് കെവാലി സംവിധാനം ചെയ്ത ആയുഷ്മാന്‍ ഖുറാനയുടെ പ്രദര്‍ശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ശുഭ് മംഗല്‍ സ്യാദ സാവ്ധാന്‍’. ചിത്രം 50 കോടി നേടി പ്രദര്‍ശനം തുടരുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സ്വവര്‍ഗാനുരാഗത്തിന്റെ കഥപറയുന്ന ചിത്രമാണിത്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ട്വീറ്റ്പ്രകാരം ചിത്രം 54.23 കോടിയാണ് ഇതുവരെ നേടിയത്. കാര്‍ത്തിക് സിംഗ് എന്ന കഥാപാത്രമായാണ് ആയുഷ്മാന്‍ ഖുറാന എത്തുന്നത്. ജിതേന്ദ്ര കുമാര്‍ അവതരിപ്പിക്കുന്ന അമാന്‍ ത്രിപാഠി എന്ന കഥാപാത്രവുമായുള്ള കാര്‍ത്തിക് സിംഗിന്റെ പ്രണയമാണ് പ്രമേയം.

നീന ഗുപ്ത, ഗജ്രാജ് റാവു, സുനിത രജ്വാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. റൊമാന്‍ഡിക് കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായ റോളുകള്‍ സ്വീകരിക്കാന്‍ ആയുഷ്മാന്‍ എന്നും ശ്രമിക്കാറുണ്ട്.

Top