‘ശുഭരാത്രി’യില്‍ സബ് ഇന്‍സ്‌പെക്ടര്‍ അശോക് ആയി അശോകന്‍ എത്തുന്നു

ദിലീപിനെ നായകനാക്കി വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശുഭരാത്രി. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സബ് ഇന്‍സ്‌പെക്ടര്‍ അശോക് ആയി അശോകന്‍ എത്തുന്നു. അശോകന്റെ കഥാപാത്രത്തെ പരിജയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്

അനു സിതാരയാണ് ദിലീപിന്റെ നായികയായെത്തുന്നത്. ദിലീപിനൊപ്പം സിദ്ദിഖും ചിത്രത്തിലുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ്-സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ശുഭരാത്രി.’ ഏറെ നിരൂപക പ്രശംസനേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദമ്പതികളായാണ് ദിലീപും അനുവും എത്തുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. മണികണ്ഠന്‍ ആചാരി, വിജയ് ബാബു എന്നിവര്‍ അഭിനയിച്ച ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ ആണ് കെ പി വ്യാസന്റെ ആദ്യ ചിത്രം.

Top