ഐസിസിക്കെതിരെ തുറന്നടിച്ച് ശുഐബ് അക്തർ

സ്‍ലാമബാദ്• ഐസിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദശാബ്ദത്തിന്റെ ട്വന്റി20 ടീമിൽ പാക്കിസ്ഥാൻ താരങ്ങളില്ലാത്ത സംഭവത്തിൽ പ്രതിഷേധിച്ച് മുൻ പാക്ക് ക്രിക്കറ്റ് താരം ശുഐബ് അക്തർ. ഐസിസിയുടെ ടീമിൽ പാക്കിസ്ഥാനിൽനിന്നുള്ള ഒരു ക്രിക്കറ്റ് താരം പോലും ഉൾപ്പെടാത്തതാണ് അക്തറിനെ പ്രകോപിപ്പിച്ചത്. ഐസിസിയുടെ നടപടിയിൽ പാക്ക് ക്രിക്കറ്റ് ബോർഡും അസ്വസ്ഥരാണ്.

ട്വന്റി20ക്കു പുറമേ ഏകദിന, ടെസ്റ്റ് ടീമുകളിലും ഒരു പാക്കിസ്ഥാൻ താരം പോലും ഇടം പിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ട്വന്റി20 ടീമില്‍ നാല് ഇന്ത്യൻ താരങ്ങളാണുള്ളത്. വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് രണ്ട് വീതം താരങ്ങളും ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ഓരോ പ്രതിനിധികൾ വീതവും ടീമിലുണ്ട്. ടീം ‘സിലക്ഷനിൽ’ താരങ്ങളുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും ഭാഗത്തുനിന്നു സമ്മിശ്രപ്രതികരണമാണു പുറത്തുവരുന്നത്. ഈ ടീമിൽ തനിക്ക് ഒട്ടും തൃപ്തിയില്ലെന്ന് അക്തർ തുറന്നടിച്ചു.

Top