Shruti Haasan to play Malar in ‘Premam’ Telugu remake

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ മലരിനെ അവതരിപ്പിക്കുന്നത് ശ്രുതി ഹാസനാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് ശ്രുതിയുടെ പ്രതിഫലം ഒന്നരക്കോടിയാണ്. അടുത്ത കാലത്ത് ശ്രുതി അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായതിനെ തുടര്‍ന്നാണ് ശ്രുതി പ്രതിഫലം വര്‍ദ്ധിപ്പിച്ചത്.

മജ്‌നു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാഗചൈതന്യയാണ് നായകന്‍. സെലിനായി അമൈറ ദസ്തുറും മേരിയായി അനുപമ പരമേശ്വരനും അഭിനയിക്കും. ചന്തു മൊണ്ടേതി സംവിധാനം ചെയ്യുന്ന ചിത്രം ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധാകൃഷ്ണന്‍ നിര്‍മ്മിക്കും.

മജ്‌നു’ ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച് അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Top