ഗോസിപ്പുകളോടെല്ലാം മൗനം പാലിക്കേണ്ട ആവശ്യമില്ല ; ശ്രുതി ഹരിഹരന്‍

ഗോസിപ്പുകളോടെല്ലാം മൗനം പാലിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പുതുമുഖ താരം ശ്രുതി ഹരിഹരന്‍.

ഗോസിപ്പിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് ശ്രുതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ ഡാന്‍സ് മാസ്റ്ററെ രഹസ്യ വിവാഹം കഴിച്ചുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളോടാണ് താരം വളരെ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.

ഈ വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ ശ്രുതി താന്‍ പോലും അറിയാതെ തന്റെ വിവാഹം എങ്ങനെ നടന്നു എന്നാണ്‌ ചോദിക്കുന്നത്.

‘വിവാഹം നടക്കുമ്പോള്‍ അത് എല്ലാവരെയും അറിയിച്ചായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.
വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുമുണ്ട്. അത് എപ്പോള്‍ ആര്‍ക്കൊപ്പമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. സിനിമയിലുള്ള ആരെയും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ വിവാഹം ചെയ്യുമ്പോള്‍ തീര്‍ച്ചയായും വരന്‍ എന്റെ ഡാന്‍സ് മാസ്റ്റര്‍ ആയിരിക്കില്ല. ഞാനൊരു നടിയാവുന്നതിന് മുന്‍പേ എനിക്കദ്ദേഹത്തെ അറിയാം. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ മാത്രമേ വിവാഹം ചെയ്യൂ’ എന്നും ശ്രുതി പറയുന്നു.

ദയവു ചെയ്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കരുത് എന്നും താരം ആവശ്യപ്പെട്ടു. കന്നഡയിലെ തിരക്കുള്ള താരം ശ്രുതി ഹരിഹരന്‍ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ സോളോയിലെ നായികയാണ്.

Top