‘എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു’, ഭര്‍ത്താവിന് ജന്മദിന ആശംസകളുമായി ശ്രിയ ശരണ്‍

ലയാളികളുടെയും പ്രിയ താരമാണ് ശ്രിയ ശരണ്‍. തെന്നിന്ത്യയില്‍ തിളങ്ങിനിന്ന നായികയായ ശ്രിയ ശരണ്‍ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് ശ്രിയ ശരണ്‍. ഇപോഴിതാ ഭര്‍ത്താവ് ആന്‍ഡ്രൂക്കൊപ്പമുള്ള ശ്രിയ ശരണിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ശ്രിയ ശരണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവിന് ജന്മദിന ആശംസകള്‍ നേരുകയാണ് ശ്രിയ ശരണ്‍.
സന്തോഷകരമായ ജന്മദിന ആശംസകള്‍ ആന്‍ഡ്രൂ. നിങ്ങള്‍ എന്നും ഭാര്യയെ സന്തോഷവതിയാക്കുന്നു, കാരണം അവളാണ് ശരി. എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു എന്നും ശ്രിയ ശരണ്‍ എഴുതിയിരിക്കുന്നത്.

കുറച്ചുകാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ശ്രിയ ശരണിന്റെയും ആന്‍ഡ്രൂവിന്റെയും വിവാഹം. ഇപോള്‍ ആന്‍ഡ്രൂവിനൊപ്പമുള്ള തന്റെ ഫോട്ടോയാണ് ശ്രിയ ശരണ്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗമനം എന്ന സിനിമയാണ് ശ്രിയ ശരണിന്റേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

 

Top