ഷൂട്ടിംഗിനിടെ സുരക്ഷാമേഖലയില്‍ പ്രവേശിച്ചു; ശ്രിയ ശരണിനെ ചോദ്യം ചെയ്ത് പൊലീസ്

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് ശ്രിയ ശരണ്‍. സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും ശ്രിയ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശ്രിയ ശരണ്‍ സിനിമയിലേക്ക് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

ശ്രിയയുടെ സണ്ടക്കാരി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സണ്ടക്കാരിയുടെ ഒരു പ്രധാന രംഗം ഷൂട്ട് ചെയ്യ്തത്. ഷൂട്ടിംഗിനിടെ നടി വിമാനത്താവളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലത്ത് കയറി. ഉടന്‍തന്നെ തോക്കുധാരികളായ പൊലീസ് ഉദ്യോഗസ്ഥര്‍ താരത്തെ വളയുകയും ചോദ്യം ചെയ്യുകയും ചെയ്തു.

രേഖകളില്ലാതെ എങ്ങനെ അവിടെ പ്രവേശിച്ചുവെന്നായിരുന്നു പൊലീസിന്റെ ചോദ്യം. പിന്നീട് വേണ്ട രേഖകള്‍ കാണിക്കുകയും ഷൂട്ടിംഗിന് വന്നതാണ് എന്ന് അറിയിക്കുകയുമായിരുന്നു. ഒടുവില്‍ ശ്രിയ ശരണ്‍ ക്ഷമ ചോദിക്കുകയും ഷൂട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു.

Top