മഞ്ജു വാര്യര്‍ വേഷത്തില്‍ ശ്രയ; അസുരന്‍ തെലുങ്ക് റീമേക്ക്

തെലുങ്കില്‍ പച്ചൈമ്മാള്‍ ആയി തമിഴ് നടി ശ്രയ. ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു അസുരന്‍. എന്നാല്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണിപ്പോള്‍. വെങ്കടേഷ് നായകനായി എത്തുന്ന തെലുങ്ക് റീമേക്കില്‍ പച്ചമൈള്‍ എന്ന കഥാപാത്രമായി ശ്രയ എത്തുന്നതെന്നാണ് പുതിയ വാര്‍ത്ത.

നേരത്തെ മഞ്ജു വാര്യര്‍ക്ക് പച്ചൈമ്മാള്‍ എന്ന കഥാപാത്രം വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമായത്. തെലുങ്കില്‍ ‘അസുരന്‍’ സംവിധാനം ചെയ്യുന്നത് ഓംകാര്‍ ആണ്.

ചിത്രത്തിന്റെ മറ്റ് വാര്‍ത്തകള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കൂടുതല്‍ വാര്‍ത്തകള്‍ ഒന്നും സംഘാടകര്‍ പുറത്ത് വിട്ടിട്ടില്ല.

Top