തിരുവനന്തപുരത്ത് അവധിയാഘോഷിച്ച് നടി ശ്രിയ; വീഡിയോ പങ്കുവച്ച് താരം

തിരുവനന്തപുരത്ത് അവധിയാഘോഷിച്ച് നടി ശ്രിയ ശരണ്‍. അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് തിരുവനന്തപുരത്തെത്തിയ വിവരം ശ്രിയ ആരാധകരെ അറിയിച്ചിരിക്കുന്നത്.

സ്വിമ്മിങ് പൂളില്‍ നീന്തുന്ന ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ തിരക്കുകളോട് താല്‍ക്കാലികമായി വിടപറഞ്ഞ് കുടുംബത്തോടൊപ്പമാണ് ശ്രിയ തിരുവനന്തപുരത്ത് എത്തിയത്. അമ്മയാണ് ശ്രിയക്ക് വേണ്ടി ചിത്രം പകര്‍ത്തിയിരിക്കുന്നത്.

റഷ്യന്‍ സ്വദേശിയായ ആന്‍ന്ദ്രേ കൊശ്ചീവുമായുള്ള വിവാഹത്തോടനുബന്ധിച്ച് കുറച്ച് കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ശ്രിയ. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്റെ തെലുങ്ക് പതിപ്പാണ് ശ്രിയയുടെ അടുത്ത ചിത്രം. തമിഴ് പതിപ്പില്‍ മഞ്ജു വാര്യര്‍ ഗംഭീരമാക്കിയ പച്ചയമ്മാള്‍ എന്ന കഥാപാത്രത്തെയാണ് ശ്രിയ അവതരിപ്പിക്കുന്നത്.

Top