ഈ അവാര്‍ഡ് ലാലേട്ടന് കിട്ടിയതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനാണ്: ശ്രീകുമാര്‍ മേനോന്‍

റെഡ് എഫ്എം മലയാളം മ്യൂസികിന്റെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ ശ്രീകമാര്‍ മേനോന്‍. ‘ഒടിയന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ‘ഏനൊരുവന്‍’ എന്ന ഗാനമാണ് അവാര്‍ഡിന് അര്‍ഹമായത്. അവാര്‍ഡ് കിട്ടിയതില്‍ മോഹന്‍ലാലിനേക്കാള്‍ സന്തോഷിക്കുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

അഭിനന്ദനങ്ങള്‍ ലാലേട്ടാ.
ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി.ഞാന്‍ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവര്‍മ്മ സാറിനോടും സംഗീതം നല്‍കിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു.

ഞാനിപ്പോഴുമോര്‍ക്കുന്നു, ലാലേട്ടന്‍ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Top