ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി; കെഎംഎസ്‌സിഎല്‍ എംഡിയായി പുതിയ നിയമനം

തിരുവനന്തപുരം: ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായിട്ടാണ് പുതിയ നിയമനം. ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നല്‍കിയിരിക്കുന്നത്. ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് നിലവില്‍ ശ്രീറാം വെങ്കിട്ടരാമന്‍.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ട രാമന്‍. വിവാദങ്ങള്‍ക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയര്‍ന്ന ചുമതലകള്‍ നല്‍കുന്നതില്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു.

Top