ശ്രേയസ് അയ്യര്‍ ‘റോയല്‍ ലണ്ടന്‍ കപ്പില്‍’ ലങ്കാഷെയറിനുവേണ്ടി കളിക്കും

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും.  റോയല്‍ ലണ്ടന്‍ കപ്പില്‍ ലങ്കാഷെയറിനുവേണ്ടിയാകും ശ്രേയസ് കളിക്കുക. ജൂലൈ 15 ന് ലണ്ടനിലെത്തുന്ന ശ്രേയസ് ഒരു മാസം ടീമിനൊപ്പമുണ്ടാകും. ഏകദിന ടൂര്‍ണമെന്‍റായ റോയല്‍ ലണ്ടന്‍ കപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത് ആദരമായി കരുതുന്നുവെന്ന് ശ്രേയസ് പ്രതികരിച്ചു.

ഇതിഹാസ താരങ്ങളായ ഫറൂഖ് എഞ്ചിനീയറും സൗരവ് ഗാംഗുലിയും വി.വിഎസ് ലക്ഷ്മണുമൊക്കെ പിന്‍ഗാമിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ശ്രേയസ് പറഞ്ഞു.ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ ടീമുകളിലൊന്നാണ് ലങ്കാഷെയര്‍.ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ കൂടിയായ 26കാരനായ ശ്രേയസ് പാതി മലയാളിയാണ്.

ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ കളിക്കാനൊരുങ്ങുകയാണ് ശ്രേയസ്.

Top