ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് ശ്രേയസ് പുറത്ത്, സൂര്യകുമാര്‍ അരങ്ങേറും

shreyas iyer

നാഗ്പൂർ: ഓസ്ട്രേലിയക്കെതിരാ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്ന് ശ്രേയസ് അയ്യർ പുറത്ത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ ശ്രേയസിന് ഒമ്പതിന് നാഗ്പൂരിൽ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മധ്യനിരയിൽ ശ്രേയസ് കളിക്കില്ലെന്ന് ഉറപ്പായതോടെ നാഗ്പൂരിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ സൂര്യകുമാർ യാദവ് അരങ്ങേറുമെന്ന് ഉറപ്പായി. ശ്രീലങ്കക്കെതിരാ പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ശ്രേയസ് ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. എന്നാൽ ആദ്യ ടെസ്റ്റിന് മുമ്പ് ശ്രേയസിന് പൂർണ കായികക്ഷമത വീണ്ടെടുക്കാനാവില്ലെന്നാണ് സൂചന.

Top