ഏകദിന മത്സരത്തിൽ പരുക്ക്: ശ്രേയാസ് അയ്യർ ടീമിൽ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരുക്കേറ്റ ശ്രേയാസ് അയ്യർ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് പുറത്തായി. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ കൂടിയായ ശ്രേയാസിന് ആദ്യ ചില മത്സരങ്ങൾ കൂടി നഷ്ടമാവും. ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയാസിനു പരുക്കേറ്റത്.

ആദ്യ ഏകദിനത്തിൽ ഇന്ത്യ 66 റൺസിനാണ് ഇംഗ്ലണ്ടിനെ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 42.1 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.

ശ്രേയാസ് അയ്യരുടെ അഭാവത്തിൽ ഋഷഭ് പന്തിനോ അജിങ്ക്യ രഹാനെയ്ക്കോ ശിഖർ ധവാനോ ആവും ക്യാപ്റ്റൻസി ചുമതല. സ്റ്റീവ് സ്മിത്തിനും സാധ്യതയുണ്ട്.

Top