ഇവരില്‍നിന്ന് പഠിച്ച കാര്യങ്ങളാണ് എനിക്ക് സഹായകമാകുന്നത്: ശ്രേയസ് അയ്യര്‍

ഓക്ലന്‍ഡ്: കോലി, രോഹിത്… അവരാണെന്റെ ഹീറോസ് എന്ന് വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍. ബിസിസിഐ ഒരുക്കിയ ചാഹല്‍ ടിവിയോട് സംസാരിക്കുമ്പോഴായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഫിനിഷറുടെ റോളില്‍ കളിക്കാനാണ് താല്‍പര്യമെന്നും അയ്യര്‍ പറഞ്ഞു.

”എനിക്കിഷ്ടം ഫിനിഷറായി കളിക്കാനാണ്. അവസരം ലഭിക്കുമ്പോഴെല്ലാം വിജയത്തോടെ മത്സരം പൂര്‍ത്തിയാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരില്‍ നിന്ന് പഠിച്ച കാര്യങ്ങളാണ് എനിക്ക് സഹായകമാകുന്നത്.” അയ്യര്‍ പറഞ്ഞു.

ഇന്നലത്തെ മത്സരത്തില്‍ 29 പന്തില്‍ അയ്യര്‍ 58 റണ്‍സെടുത്തു. അഞ്ച് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിങ്സ്. കെ എല്‍ രാഹുലിന്റെയും (56) അയ്യരുടെയും ഇന്നിങ്സിന്റെയും കരുത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്.

Top