കാര്‍ത്തിക് നരേന്‍ ചിത്രത്തില്‍ നായികയാവാന്‍ ശ്രിയാ ശരണ്‍

രവിന്ദ് സ്വാമി, ഇന്ദ്രജിത്ത് എന്നിവരെ നായകന്മാരാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ‘നരകാസുരനി’ല്‍ നായികയാവാന്‍ ശ്രിയാ ശരണ്‍.

ധ്രുവങ്കള്‍ 16 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം ഇടംപിടിച്ചു കഴിഞ്ഞ സംവിധായകനാണ് കാര്‍ത്തിക്.

ചിത്രത്തിലെ നായികയാരാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അരവിന്ദ് സ്വാമിക്കും ഇന്ദ്രജിത്തിനുമൊപ്പം ശ്രിയാ ശരണും പ്രധാനവേഷത്തിലെത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇടക്കാലത്ത് ബോളിവുഡിലേക്ക് ചേക്കേറിയ ശ്രിയ മടങ്ങിവരുന്ന ചിത്രം കൂടിയാവും നരകാസുരന്‍.

പ്രശസ്ത സംവിധായകന്‍ ഗൗതം മേനോനാണ് നരകാസുരന്‍ നിര്‍മ്മിക്കുന്നത്.

Top