Shraddha Kapoor is the ‘Half Girlfriend’

പ്രമുഖ ഇന്ത്യന്‍ കഥാകാരന്‍ ചേതന്‍ഭഗതിന്റെ ഏറ്റവും പുതിയ ഹിറ്റ് നോവല്‍ ഹാഫ് ഗേള്‍ഫ്രണ്ടും സിനിമയാകുന്നു. യുവസുന്ദരി ശ്രദ്ധാകപൂറും കാമുകന്‍ ആദിത്യറോയിയും നായികാനായകന്മാരാകുമെന്നാണ് കേള്‍ക്കുന്നത്.

ആഷികി 2 , ഏക് വില്ലന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ തീര്‍ത്ത മോഹിത് സൂരി സിനിമ സംവിധാനം ചെയ്യുമെന്നാണ് വിവരം.
മോഹിതും ശ്രദ്ധയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണ് ഇത്. സിനിമയില്‍ ഒരു ഡല്‍ഹി പെണ്‍കുട്ടിയെ ശ്രദ്ധ അവതരിപ്പിക്കുന്നതും ആദ്യമാണ്.

ചേതന്‍ ഭഗത്തിന്റെ ആറാമത്തെ നോവല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അസാധാരണക്കാരുടെ കഥയാണ് പറഞ്ഞത്. ഹാഫ് ഗേള്‍ഫ്രണ്ട് മലയാളത്തിലും വന്‍ ഹിറ്റായിരുന്നു.

2014 ഒക്‌ടോബര്‍ 1 ന് പ്രസിദ്ധീകരിച്ച ഈ നോവല്‍ മലയാളത്തിലെ ഒരു പ്രമുഖ ആഴ്ചപ്പതിപ്പ് പരിഭാഷപ്പെടുത്തി ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു.

ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇംഗ്‌ളീഷ് ഭാഷാ നോവലിസ്റ്റായ ചേതന്‍ ഭഗത്തിന്റെ കഥകളുടെ സിനിമാരൂപം മിക്കവാറും എല്ലാം തന്നെ വിജയമായിരുന്നു.

Top