ഷൗവിക് ചക്രബര്‍ത്തിയേയും സാമുവല്‍ മിറാന്‍ഡയേയും സെപ്തംബര്‍ 9 വരെ റിമാന്‍ഡ് ചെയ്തു

മുംബൈ : നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയേയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയേയും റിമാൻഡ് ചെയ്തു . സെപ്തംബര്‍ 9 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ഷൗവിക് ചക്രബർത്തിയേയും സാമുവൽ മിറാൻഡയെയും നാർക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്തതിനും വിൽപ്പന നടത്തിയതിനുമാണ് അറസ്റ്റ്. സെപ്തംബർ ആറിന് ഷൗവികിനേയും സഹോദരി റിയ ചക്രബർത്തിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അന്വേഷണത്തോട് സഹകരിക്കാൻ റിയയോട് ആവശ്യപ്പെടുമെന്നും നാർകോട്ടിക് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുത്ത അശോക് ജെയിൻ പ്രതികരിച്ചു.

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാർകോട്ടിസ് ബ്യൂറോയും ചേർന്നാണ് അന്വേഷണം നടത്തുന്നത്. റിയ പറഞ്ഞതനുസരിച്ച് സാമുവൽ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.

Top