സവർക്കർ മാപ്പ് പറഞ്ഞതിന് തെളിവുണ്ടോ? രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സവർ‌ക്കറുടെ ചെറുമകൻ

ഡൽഹി: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനിടയാക്കിയ പരാമർശത്തിൽ ക്ഷമാപണം നടത്തുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ സവർക്കറുടെ ചെറുമകൻ. ബ്രീട്ടീഷുകാരോട് സവർക്കർ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിൻറെ തെളിവ് കാണിക്കാനാണ് വി ഡി സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ കോൺഗ്രസിനെ വെല്ലുവിളിക്കുന്നത്. മുൻ എംപി ചെയ്യുന്നത് ബാലിശമാണെന്നാണ് രഞ്ജിത് സവർക്കർ പ്രതികരിച്ചത്. ദേശസ്നേഹികളുടെ പേര് ഉപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത് പരിതാപകരമാണെന്നും രഞ്ജിത് സവർക്കർ പ്രതികരിച്ചു.

മാപ്പ് പറയാൻ തൻറെ പേര് സവർക്കർ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി മാപ്പ് ചോദിക്കില്ലെന്നും രാഹുൽ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു. തനിക്ക് അംഗത്വം തിരിച്ച് ലഭിക്കുന്നതും ലഭിക്കാത്തതും വിഷമല്ലെന്നും പാർലമെൻറിന് അകത്തോ പുറത്തോ തൻറെ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. സ്ഥിരമായി അംഗത്വം റദ്ദാക്കിയാൽ പോലും കടമ നിർവഹിക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.

Top