വോട്ടുപെട്ടി കാണാതായതില്‍ ആറ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മലപ്പുറം: പെരിന്തൽമണ്ണയിൽ വോട്ടുപെട്ടി കാണാതായതിൽ ആറ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെയും പെരിന്തൽമണ്ണ സബ്ട്രഷറിയിലെയും ജീവനക്കാർക്കാണ് നോട്ടീസ് നൽകിയത്. അതിനിടെ സംഭവത്തിൽ ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് വിശദീകരണം നൽകി.

കഴിഞ്ഞദിവസമാണ് പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസിലെ ലോക്കറിൽനിന്നു സ്‌പെഷൽ തപാൽ വോട്ടുകളടങ്ങിയ പെട്ടി കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് 22 കിലോമീറ്റർ അകലെയുള്ള മലപ്പുറം സഹകരണ സംഘം ജനറൽ ജോയിന്റ് രജിസ്ട്രാർ ഓഫിസിൽനിന്നു കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസിൽ ഹൈക്കോടതിയിൽ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്‌പെഷൽ തപാൽവോട്ടടങ്ങിയ 2 ഇരുമ്പുപെട്ടികളിൽ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.

Top