വായില്‍ നിറയെ പല്ലുമായി കരയ്ക്കടിഞ്ഞ് ഒരത്ഭുത മീന്‍

ജോര്‍ജിയ: ജോര്‍ജ്ജിയയിലെ സെന്റ് സൈമണ്‍സ് ദ്വീപിലെ കടല്‍ത്തീരത്ത് അടിഞ്ഞ ഒരു മീനിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. വേറൊന്നുമല്ല, മീനിന്റെ പല്ലാണ് ജനങ്ങളെ അത്ഭുതപ്പെടുത്തിയത്. വായില്‍ നിറയെ പല്ലുകളുള്ള ഒരു ഭീകര മീനാണ്‌ ചത്ത് കരക്കടിഞ്ഞത്.

പ്രദേശവാസിയായ കരോലിന എന്ന 31കാരിയായ യുവതിയാണ് ചത്ത് കരക്കടിഞ്ഞ മീനിനെ ആദ്യം കണ്ടത്. ഷീപ്സ്ഹെഡ് എന്നയിനം മീനുകളാണ് ഇവ. ഇവയുടെ വായില്‍ നിറയെ പല്ലുകളാണ്. ഇരകളെ ചവച്ചരച്ച് തിന്നാണ് ഇത്രയധികം പല്ലുകള്‍. ഇവയുടെ പല്ലുകള്‍ 15 മില്ലിമീറ്റര്‍ മുതല്‍ 76 സെന്റിമീറ്റര്‍ വരെ വളരുമെന്നാണ് ജീവശാസ്ത്ര ലോകത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

Top