എന്നായാലും തലയെ വച്ചൊരു സിനിമയെടുക്കും, ആഗ്രഹം തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

കുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയ താരമായി മാറിയ ധ്യാന്‍ ശ്രീനിവാസന്‍ തന്റെ ആഗ്രഹം തുറന്നു പറയുകയാണ്.

തമിഴകം തല എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന അജിത്തിനെ നായകനാക്കി താന്‍ സിനിമ സംവിധാനം ചെയ്യുമെന്നാണ് താരം പറയുന്നത്.

തന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രം തമിഴിലായിരിക്കുമെന്നും ധ്യാന്‍ പറഞ്ഞു.

അജിത്തിന്റെ വലിയ ഫാനാണ് താനെന്നും, അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ടെന്നും പക്ഷേ, അതൊരു സ്വപ്നമല്ല, നടക്കാന്‍ പോകുന്ന കാര്യമാണെന്നും ധ്യാന്‍ വ്യക്തമാക്കി.

‘എന്നായാലും തലയെ വച്ചൊരു സിനിമയെടുക്കും. എന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ തമിഴിലായിരിക്കും ചെയ്യുന്നത്. എനിക്ക് മലയാളത്തോളം അടുപ്പമുള്ള ഭാഷയാണ് തമിഴ്. അഞ്ചാം ക്ലാസ് മുതല്‍ ചെന്നൈയിലാണ് പഠിച്ചത്. മലയാളം പോലെ തമിഴും നന്നായി എഴുതാനും വായിക്കാനും അറിയാം’. ധ്യാന്‍ പറയുന്നു.

ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ ധ്യാന്‍ ഇപ്പോള്‍.

നിവിന്‍ പോളിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും. ധ്യാന്‍ തന്നെയാണ് തിരക്കഥയും രചിക്കുന്നത്.

Top