സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം: നരേന്ദ്ര മോദി

ഡൽഹി: സർക്കാരിന്റെ സാമൂഹിക നീതിയും ജനകേന്ദ്രീകൃത നയങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 7 മുതൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി എംഎൽഎമാരോട് ആവശ്യപ്പെട്ടു.

‘ഹർ ഘർ നാൽ’, ‘ആയുഷ്മാൻ ഭാരത്’ തുടങ്ങിയ പദ്ധതികൾ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് എംഎൽഎമാർ ഉറപ്പാക്കണം. പ്രാദേശിക തലത്തിൽ 14 കേന്ദ്ര പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായ പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിയാമെന്നും പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

ഏപ്രിൽ 8, 9, 10 തീയതികളിൽ ‘പ്രധാനമന്ത്രി അവദ് യോജന’, ‘ഹർ ഘർ നാൽ’, ‘പ്രധാനമന്ത്രി കിസാൻ നിധി’ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പാർട്ടി പ്രവർത്തകരെ ചുമതലപ്പെടുത്തി. ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച പാർട്ടി പ്രവർത്തകരെയും മോദി അഭിസംബോധന ചെയ്യും. സ്ഥാപക ദിനം മുതൽ രണ്ടാഴ്ച നീളുന്ന പരിപാടികളിൽ പങ്കാളിത്തം ഉറപ്പാക്കാൻ ബിജെപി അധ്യക്ഷൻ ജെപി നദ്ദ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Top