പിഎഫ്ഐ ഹ‍ര്‍ത്താൽ: ജപ്തി നടപടി വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി : പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സംസ്ഥാന സ‍ർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികൾ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23 നകം നൽകണം. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ജപ്തി നടപടികൾ ഇനിയും വൈകുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.

Top