ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണം; മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഹോട്ടല്‍ റെസ്റ്റൊറന്റ് അസോസിയേഷന്‍ നിവേദനം നല്‍കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ മേഖലയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാത്രി 9.30 വരെയാക്കണം എന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.

അതേസമയം ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി ഇന്ന് സമര്‍പ്പിക്കും. നാളെ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

 

 

Top