Should accept people of all ideologies, says RSS chief Mohan Bhagwat

ബെംഗളൂരു: ഹിന്ദു സംസ്‌കാരമാണ് ഇന്ത്യയുടെ സ്വത്വമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു സംസ്‌കാരം മൂലമാണ് ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് അറിയപ്പെടാന്‍ കാരണം. ഭാരതമെന്നത് ഒരു സ്ഥലമോ ചെറിയ പ്രദേശമോ അല്ല.

രാജ്യത്തിന്റെ വളര്‍ച്ച വരുന്നതു സംസ്‌കാരത്തെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ്. സമൂഹത്തിന്റെ സ്വഭാവമെന്നു പറയുന്നത് അതിന്റെ സംസ്‌കാരമാണെന്നും ഭഗവത് പറഞ്ഞു. എത്ര പേരാണ് ഇതു വിശ്വസിക്കുന്നതെന്ന് അറിയില്ല.

എന്നാല്‍ ലോകം മുഴുവന്‍ ഇക്കാര്യം വിശ്വസിക്കുന്നു. എല്ലാവരും ഇതു സ്വീകരിച്ചിട്ടുണ്ട്. നാമെല്ലാവരും ഹിന്ദുക്കളാണ്, നമ്മുടെ സംസ്‌കാരത്തിന്റെ വഴികള്‍ നാം അംഗീകരിക്കണം മോഹന്‍ ഭഗവത് പറഞ്ഞു.

നാനാത്വത്തില്‍ ഏകത്വത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളെല്ലാവരും ഒരുമിച്ചു രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പോരാടണം. ഒത്തൊരുമയ്ക്ക് ഐക്യം വേണമെന്നാണു മറ്റുള്ള രാജ്യങ്ങള്‍ പറയാറുള്ളത്.

എന്നാല്‍ നമുക്ക് അക്കാര്യത്തില്‍ വിശ്വാസമില്ല. വിവിധ വിഭാഗങ്ങളില്‍ ഒരുമ കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top