സൗത്ത് കരോലീനയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ വെടിവയ്പ്, ഒരാള്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലീനയിലെ ചാല്‍ള്‍സ്റ്റണില്‍ വെടിവയ്പ്.

വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നഗരത്തില്‍ വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന റെസ്റ്റോറന്റുകള്‍ക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് വക്താവ് ചാള്‍സ് ഫ്രാന്‍സിസ് പറഞ്ഞു.

നഗരത്തില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. പ്രദേശത്തേക്ക് സ്വാറ്റ് സംഘത്തേയും ബോംബ് സ്‌ക്വാഡിനെയും അയച്ചതായി പോലീസ് വിഭാഗം അറിയിച്ചു. ആളുകള്‍ പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top