ഷിക്കാഗോ ആശുപത്രിയിലെ വെടിവയ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

crime

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലെ ആശുപത്രിയില്‍ വെടിവയ്പ്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര്‍ ആശുപത്രി ജീവനക്കാരാണ്.

അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് അറിയിച്ചു. ഷിക്കോഗോയിലെ മേഴ്‌സി ആശുപത്രിയിലാണ് സംഭവം. അക്രമത്തിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല. സംഭവ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് പരിശോധന നടത്തുകയാണ്.

Top