കലിഫോര്‍ണിയയില്‍ സ്‌കൂളില്‍ വെടിവയ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്

ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തെഹാമ കൗണ്ടിയിലെ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ എട്ടിനാണ് വെടിവയ്പുണ്ടായത്.

ക്ലാസ് തുടങ്ങുന്നതിനു മുന്പ് സ്ഥലത്തെത്തിയ അജ്ഞാതനാണ് വെടിയുതിര്‍ത്തത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം.

Top