ടെക്സസില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

Man shot

ഹൂസ്റ്റണ്‍: ടെക്സസില്‍ വാഹനപരിശോധനയ്ക്കിടെ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു.

ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് ഡെപ്യൂട്ടി സന്ദീപ് സിംഗ് ദാലിവാല്‍(42) ആണ് വെടിയേറ്റ് മരിച്ചത്. ഹൂസ്റ്റണ്‍ പൊലീസ് ഡിപ്പാര്‍ട്മെന്റിലെ ആദ്യ സിക്ക് ഡെപ്യൂട്ടി ഷെരീഫാണ് മരിച്ച സന്ദീപ് സിംഗ്.

വെള്ളിയാഴ്ച രാത്രിയില്‍ നടുറോഡില്‍ വെച്ചായിരുന്നു സംഭവം. ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു ദാലിവാല്‍. ഒരു വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ച ശേഷം തിരികെ നടക്കുമ്പോള്‍ ആയുധധാരിയായ അക്രമി അദ്ദേഹത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിനു ശേഷം അക്രമി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. റോബര്‍ട്ട് സോളിസ്(47) എന്നയാളാണ് കൊലപാതകിയെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

Top