മൃഗമെന്ന് കരുതി വെടിവെച്ചു; മരം മുറിക്കുകയായിരുന്ന യുവാവ് കൊല്ലപ്പെട്ടു

shot-dead

മംഗളൂരു: മരം മുറിക്കുകയായിരുന്ന യുവാവ് വേട്ടക്കാരുടെ വെടിയേറ്റ് വനത്തില്‍ വച്ച് കൊല്ലപ്പെട്ടു. ഇന്നലെ അര്‍ധ രാത്രിയോടെ കട്ത്തല- കല്‍ജെഡ്ഡൂ നിക്ഷിപ്ത വനത്തിലായിരുന്നു സംഭവം.

മൃഗവേട്ടക്കിറങ്ങിയ സുന്ദര്‍ നായിക്, ജീതു എന്നിവര്‍ അനക്കം കേട്ട് മൃഗമെന്നു തെറ്റിദ്ധരിച്ച് ലൈസന്‍സുള്ള ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു.

ഇരു വേട്ടക്കാരേയും വനപാലകര്‍ പോലീസിന് കൈമാറി.

Top