വിവാഹച്ചടങ്ങിനിടെ പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വരന്റെ അമ്മായി വെടിയേറ്റു മരിച്ചു

crime

ന്യൂഡല്‍ഹി: വിവാഹച്ചടങ്ങില്‍ പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് വരന്റെ അമ്മായി വെടിയേറ്റു മരിച്ചു. ഡല്‍ഹിയിലെ മംഗോള്‍പുരി മേഖലയിലാണ് സംഭവം നടന്നത്. സജ്ജന്‍കുമാറിന്റെ ഭാര്യ സുനിതയാണ് മരിച്ചത്.

ആഘോഷത്തിനിടെ പാട്ടിനെച്ചൊല്ലി സജ്ജന്‍കുമാറും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ആകാശ്, സന്ദീപ് എന്നീ യുവാക്കളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെ യുവാക്കളിലൊരാള്‍ സജ്ജനെ വെടിവെച്ചപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സുനിതയ്ക്കു വെടിയേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Top