ക്വാറന്‍റൈന്‍ ഹോട്ടലുകള്‍ക്ക് ക്ഷാമം: ഖത്തറിലേക്ക് പ്രവാസി മടക്കയാത്ര ആശങ്കയില്‍

ത്തറില്‍ ക്വാറന്‍റൈനായി ആവശ്യത്തിന് ഹോട്ടലുകള്‍ ഇല്ലാത്തത് പ്രവാസികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിലാക്കുന്നു. രാജ്യത്ത് തിരിച്ച് എത്തുന്നവർക്ക് ഒരാഴ്ച്ചത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്.എന്നാല്‍ കോവിഡ് റിസ്ക് കൂടിയ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ തരം യാത്രക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയതും ആവശ്യത്തിന് ഹോട്ടലുകളില്ലാത്തതും ഹോട്ടല്‍ ബുക്കിങ് ദുഷ്കരമാക്കുന്നു.

റൂം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അമ്പതിനായിരത്തോളം പേര്‍ക്ക് ഇതിനകം ബുക്കിങ് കാശ് തിരിച്ചുനല്‍കിയതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. നിലവില്‍ 65 ഹോട്ടലുകളില്‍ മാത്രമാണ് ക്വാറന്‍റൈന്‍ സൌകര്യമുള്ളത്. ഹോട്ടലുകളുടെ എണ്ണം കൂട്ടിയാല്‍ മാത്രമേ പ്രതിസന്ധി അല്‍പ്പമെങ്കിലും കുറയ്ക്കാന്‍ കഴിയൂ.

മലയാളി പ്രവാസികളില്‍ പലരും ഹോട്ടല്‍ ബുക്കിങ് ലഭിക്കാതായതോടെ നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്.

 

Top