ചിപ്പുകളുടെ ക്ഷാമം; ഉൽപാദനക്കുറവിൽ കാർ വിപണി

കൊച്ചി: വാഹനനിര്‍മാണത്തിന് ആവശ്യമായ ഇലക്ട്രോണിക് ചിപ്പുകളുടെ ക്ഷാമം ഒക്ടോബറിലെ കാര്‍ വില്‍പനയെ പ്രതികൂലമായി ബാധിച്ചു. മുന്‍നിര വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ് എന്നിവയുടെ വില്‍പനയില്‍ ഇടിവുണ്ടായി.

ക്ഷാമത്തിന്റെ പ്രത്യാഘാതം കുറയ്ക്കാന്‍ സാധ്യമായ നടപടികളെല്ലാം കമ്പനികള്‍ സ്വീകരിക്കുന്നുണ്ട്. ടാറ്റ, നിസാന്‍, സ്‌കോഡ, ഫോക്‌സ്വാഗന്‍, മഹീന്ദ്ര എന്നീ കമ്പനികള്‍ മുന്‍കൊല്ലം ഒക്ടോബറിലെക്കാള്‍ നേട്ടമുണ്ടാക്കി.

 

Top