സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങളില്ല; വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് പടരുന്ന കൊവിഡ് 19 വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാത്തതിനെതിരെ രാഹുല്‍ ഗാന്ധി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് നന്ദി പറയുന്നതിന് ഒപ്പം അവര്‍ക്ക് ആവശ്യമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പ് വരുത്തുകയാണ് ചെയ്യേണ്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.ആത്മാര്‍ത്ഥയോടെ അവരുടെ സേനനങ്ങളില്‍ ഏര്‍പ്പെടുന്ന നിരവധി പേര്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ നിരന്തരം അപകടത്തിലാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Top