അരുണ്‍ ഗോപി അഭിനയിച്ച ഹ്രസ്വചിത്രം ‘ധര’ ശ്രദ്ധ നേടുന്നു

മൃത് രാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ധര ശ്രദ്ധ നേടുന്നു. സംവിധായകന്‍ അരുണ്‍ ഗോപിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ദാമ്പത്യജീവിതത്തിലെ വിശ്വാസ്യതയും സ്നേഹവും സ്നേഹമില്ലായ്മയും ആണ് ചിത്രം ചൂണ്ടി കാട്ടുന്നത്. ഗൗതം മേനോന്‍, അരുണ്‍ ഗോപി എന്നിവരുടെ സംവിധാന സഹായിയായിരുന്നു അമൃത് രാജ്.

ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, നിവിന്‍ പോളി, ആസിഫ് അലി എന്നിവരുടെ ഫെയ്സ് ബുക്കിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

Top