സലീം കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ഹ്രസ്വചിത്രം; താമര ഇന്ന് റിലീസ് ചെയ്യും

ദേശീയ അവാര്‍ഡ് ജേതാവ് സലീംകുമാര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം താമര ഇന്ന് റിലീസ് ചെയ്യുന്നു. കാലിക പ്രസക്തിയുള്ള ഷോര്‍ട് ഫിലിം ഹാഫിസ് മുഹമ്മദാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെണ്‍മക്കളുള്ള ഓരോ രക്ഷിതാക്കളുടേയും, സഹോദരിമാരുള്ള സഹോദരന്മാരുടേയും കഥായാണിത്.

അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങളിലേതുപോലെ ശക്തമായ കഥാപാത്രമായാണ് സലീംകുമാര്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്. ഇഷ്‌ക്, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രതീഷ് രവിയാണ് താമരയ്ക്കും കഥ ഒരുക്കിയിരിക്കുന്നത്. വിവിധ ഹ്രസ്വചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള താമര മികച്ച സംവിധായകനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.

ഷിജു.എം.ഭാസ്‌കര്‍ ഛായഗ്രഹണം നിര്‍വ്വഹിച്ച ഹ്രസ്വചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ആനന്ദ് മധുസൂധനന്‍ ആണ്. അബ്ദുള്‍ മനാഫ്, പി.ബി.മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സലീംകുമാറിനെ കൂടാതെ രവീന്ദ്ര ജയന്‍, സിബി തോമസ്, ലുക്ക്മാന്‍ എന്നിവര്‍ താമരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

Top