സോഷ്യല്‍ മീഡയയില്‍ ശ്രദ്ധേയമായി ഹ്രസ്വചിത്രം മറവി

സോഷ്യല്‍ മീഡയയില്‍ ശ്രദ്ധേയമായി വിവേക് കുമാര്‍ കഥയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രം മറവി. സന്തോഷ് ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ ആധാരമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് സന്തോഷ് ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തിരക്കേറിയ ജീവിതത്തിനിടയില്‍ പഴയ സ്‌കൂള്‍ ഓര്‍മകളിലേക്ക് തിരിച്ചുപോകുകയാണ് സന്തോഷ് ബാലചന്ദ്രന്‍.എഴുത്തുകാരന്‍ ആകാന്‍ ആഗ്രഹിച്ച സന്തോഷിന് കുട്ടിക്കാലത്ത് പൂര്‍ണപിന്തുണ നല്‍കിയ അധ്യാപികയെ വീണ്ടും കാണാന്‍ ആഗ്രഹം തോന്നുന്നു. അധ്യാപികയെ തേടിയുള്ള യാത്രയും പിന്നീട് അയാള്‍ക്കുണ്ടാകുന്ന പരിവര്‍ത്തനങ്ങളുമാണ് പ്രമേയം.

ആര്‍.ജെ. ജോസഫ് അന്നംകുട്ടി ജോസും മുന്‍ ആകാശവാണി പ്രോഗ്രാം അനൗണ്‍സര്‍ തങ്കമണി ടീച്ചറും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പ്രിയങ്ക ജോണ്‍, ഋഷികേഷ് അനില്‍കുമാര്‍, രാജേന്ദ്രന്‍ നായര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജെയ്സ് ജോണ്‍ ആണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് വീ തിങ്ക് ഫിലിംസ് പ്രൊഡ്കഷന്റെ ബാനറില്‍ ബിനു ഇടത്തികരയാണ്.

Top